
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ റവന്യുവകുപ്പ് അന്വേഷണം ആരംഭിച്ചു. ലാൻഡ് റവന്യുജോയിന്റ് കമ്മിഷണർ എ. ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി കളക്ടർ അരുൺ വിജയന്റെ മൊഴിയെടുത്തു. മരണത്തിൽ കളക്ടർക്കെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിനായി എ. ഗീതയെ ചുമതലപ്പെടുത്തിയത്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് കളക്ടറാണ്. പെട്രോൾ പമ്പ് എൻ.ഒ.സിയുമായി ബന്ധപ്പെട്ട ഫയൽനീക്കം ഗീത പരിശോധിച്ചു. എ.ഡി.എമ്മിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. അടുത്ത ദിവസവും തെളിവ് ശേഖരിക്കൽ തുടരും. കണ്ണൂരിൽ ക്യാമ്പ് ചെയ്ത് തന്നെ അന്വേഷണ റിപ്പോർട്ട് നൽകും.
ഉത്തരം തേടുന്നത്
1 നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ
2 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ
3 രണ്ടു ദിവസത്തിനകം പുറത്തുവരുമെന്ന് ദിവ്യ പറഞ്ഞ തെളിവുകൾ
4 പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാതെ എ.ഡി.എം വൈകിച്ചോ
5 സ്ഥലംമാറ്റത്തിന് മുമ്പ് അനുമതി നൽകിയതിൽ അഴിമതിയുണ്ടോ
ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന്
സ്റ്റാഫ് കൗൺസിലും
കണ്ണൂർ: നവീൻ ബാബുവിനുള്ള യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യ അടക്കം ജനപ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സ്റ്റാഫ് കൗൺസിൽ. കളക്ടറാണോ ക്ഷണിച്ചതെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ, യാത്രഅയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവരോട് ചോദിക്കാനും പറഞ്ഞിരുന്നു. തുടർന്നാണ് സ്റ്റാഫ് കൗൺസിൽ വ്യക്തത വരുത്തിയത്. ജീവനക്കാരുടെ മാത്രം സ്വകാര്യ പരിപാടിയായിരുന്നു. ദിവ്യയെത്തിയത് എങ്ങനെ എന്നറിയില്ല. മാദ്ധ്യമങ്ങളെയും ക്ഷണിച്ചിരുന്നില്ല. ക്യാമറ ഉൾപ്പെടെ വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സ്റ്റാഫ് കൗൺസിൽ ഭാരവാഹി പറഞ്ഞു.
കളക്ടറെ നീക്കാൻ
മുഖ്യമന്ത്രിക്ക് പരാതി
കണ്ണൂർ: കളക്ടർ അരുൺ കെ. വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്
പി.മുഹമ്മദ് ഷമ്മാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |