SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

വയനാടിനായി ഒന്നിച്ച് പ്രിയങ്കയും കേരള എം.പിമാരും

wayanadprotest

ന്യൂഡൽഹി: വയനാട് ദുരന്തം നടന്ന് അഞ്ചുമാസമായിട്ടും പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള എം.പിമാർ. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പാർലമെന്റ് വളപ്പിൽ പ്രതിഷേധം നടന്നത്. വയനാടിന് നീതി എന്നെഴുതിയ ബാനറും പ്ളക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. മലയാളത്തിലുള്ള മുദ്രാവാക്യങ്ങൾ പ്രിയങ്കയും ഏറ്റുവിളിച്ചു. വയനാട് വിഷയം രാഷ്ട്രീയത്തിന് അതീതമായി പരിഗണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലേത് അതിതീവ്ര പ്രകൃതി ദുരന്തമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു. പ്രധാനമന്ത്രിക്ക് കത്തു നൽകി. അർഹമായ സഹായം ലഭിക്കാൻ ഇരകൾക്ക് അവകാശമുണ്ട്. അവർഇന്ത്യൻ പൗരന്മാരാണ്. പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA