SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

ശിവഗിരി തീർത്ഥാടന ദിനങ്ങൾ ജനുവരി അഞ്ചുവരെ

sivagiri

ശിവഗിരി: ഗുരുദേവ കടാക്ഷം തേടിയെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ശിവഗിരി തീർത്ഥാടന ദിനങ്ങൾ ഇക്കൊല്ലവും ജനുവരി അഞ്ച് വരെ തുടരും. തിക്കുംതിരക്കും ഒഴിവാക്കി തീർത്ഥാടകർക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായാണ് തീർത്ഥാടന പരിപാടികൾ കാലേകൂട്ടി ആരംഭിക്കുന്നത്.

ഇന്നു മുതൽ 29വരെ പ്രഭാഷണങ്ങളും വിശേഷാൽ സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. 16ന് രാവിലെ 10ന് മഹാകവി കുമാരനാശാൻ ദേഹവിയോഗശതാബ്ദി സമ്മേളനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. 17ന് രാവിലെ 10ന് സ്വാമിശാരദാനന്ദയുടെ അദ്ധ്യക്ഷതയിൽ സ്വാമി ബോധേന്ദ്രതീർത്ഥ പ്രഭാഷണം നടത്തും. 18ന് രാവിലെ 10ന് സ്വാമി ധർമ്മചൈത്യന്യയുടെ അദ്ധ്യക്ഷതയിൽ സ്വാമി ത്യാഗീശ്വരനും സാഹിത്യകാരൻ ജയചന്ദ്രൻ പനയറയും പ്രഭാഷണങ്ങൾ നടത്തും. 19ന് രാവിലെ 10ന് സ്വാമി വിശാലാനന്ദയുടെ അദ്ധ്യക്ഷതയിൽ പ്രൊഫ.ചന്ദ്രബോസിന്റെ പ്രഭാഷണം. 20ന് രാവിലെ 10ന് സ്വാമി സാന്ദ്രാനന്ദയുടെ അദ്ധ്യക്ഷതയിൽ അനിലഅജുവും മോഹനൻ നായരും പ്രഭാഷണങ്ങൾ നടത്തും.

23ന് രാവിലെ 10ന് പ്രകൃതിയും മനുഷ്യനും എന്ന ചർച്ചയിൽ ജേക്കബ് വടക്കഞ്ചേരിയും ഗുരുദർശന രഘനയും പ്രഭാഷണങ്ങൾ നടത്തും. ഡോ.കെ.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. 24ന് രാവിലെ 10ന് സ്വാമി സത്യാനന്ദ തീർത്ഥയുടെ അദ്ധ്യക്ഷതയിൽ സ്വാമി സന്ദീപാനന്ദഗിരി ഗുരുദേവദർശനവും ആധുനികസമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 20 മുതൽ വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

പ്രാ​ർ​ത്ഥ​ന​ ​അ​നു​ഷ്ഠി​ക്ക​ണം

ശി​വ​ഗി​രി​:​ ​ശി​വ​ഗി​രി​മ​ഠം​ ​രൂ​പം​ ​കൊ​ടു​ത്ത​ ​ഉ​പാ​സ​നാ​ ​സ​മ്പ്ര​ദാ​യ​മാ​യ​ ​തി​രു​അ​വ​താ​ര​ ​മു​ഹൂ​ർ​ത്ത​ ​പ്രാ​ർ​ത്ഥ​ന​ ​എ​ല്ലാ​ ​ഗു​രു​ഭ​ക്ത​രും​ ​അ​നു​ഷ്ഠി​ക്ക​ണ​മെ​ന്ന് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​കു​ളി​ ​ക​ഴി​ഞ്ഞ് 6​ ​മു​ത​ൽ​ 6.30​ ​വ​രെ​ ​ജ​പം,​ ​പ്രാ​ർ​ത്ഥ​ന,​ ​ധ്യാ​നം​ ​എ​ന്നീ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ട​ണം.​ ​ഗു​രു​ദേ​വ​ന്റെ​ ​തി​രു​അ​വ​താ​ര​ ​സ​മ​യം​ ​രാ​വി​ലെ​ 6.15​ ​എ​ന്നാ​ണ് ​ശി​വ​ഗി​രി​ ​ക​ണ​ക്കാ​ക്കി​പ്പോ​രു​ന്ന​ത്.​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 6​ന് ​ശി​വ​ഗി​രി​ ​മ​ഹാ​സ​മാ​ധി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​തി​രു​അ​വ​താ​ര​ ​മു​ഹൂ​ർ​ത്ത​ ​പ്രാ​ർ​ത്ഥ​ന​യി​ൽ​ ​ഗു​രു​ഭ​ക്ത​ർ​ക്ക് ​പ​ങ്ക് ​ചേ​രാ​വു​ന്ന​താ​ണ്.

ശി​വ​ഗി​രി​യി​ൽ​ ​ഇ​ന്ന്

പു​ല​ർ​ച്ചെ​ 4.30​ന് ​ശാ​ന്തി​ഹ​വ​നം​ ​(​പ​ർ​ണ്ണ​ശാ​ല​),​ 5​ന് ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ ​(​ ​ശാ​ര​ദാ​മ​ഠം​),​ 5.30​ന് ​വി​ശേ​ഷാ​ൽ​ ​ഗു​രു​ ​പൂ​ജ​ ​(​മ​ഹാ​സ​മാ​ധി​പീ​ഠം​),​ 6​ന് ​മ​ഹാ​സ​മാ​ധി​യി​ൽ​ ​തി​രു​അ​വ​താ​ര​ ​മു​ഹൂ​ർ​ത്ത​ ​പ്രാ​ർ​ത്ഥ​ന.​ 9​ന് ​തു​റ​വൂ​ർ​ ​ഗു​രു​പ്ര​സ​ന്ന​യും​ ​സം​ഘ​വും​ ​ന​യി​ക്കു​ന്ന​ ​ഭ​ക്തി​ഗാ​ന​ ​സ​ദ​സ്.​ 10​ന് ​തീ​ർ​ത്ഥാ​ട​ന​കാ​ല​സ​മ്മേ​ള​നം.​ ​ഉ​ദ്ഘാ​ട​ക​നം​ ​മ​ന്ത്രി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി.​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​​​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA