SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

സാമൂഹിക അസമത്വങ്ങൾക്ക് പരിഹാരം ഗുരുദേവകൃതികളിൽ

sivagiri-prabodhanam

ശിവഗിരി: ശ്രീനാരായണ ഗുരുദേവനെ വേണ്ടവണ്ണം തിരിച്ചറിയാൻ ഇന്നും സമൂഹത്തിന് കഴിയുന്നില്ലെന്ന് ഗ്രന്ഥകാരനും ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ: ചന്ദ്രബാബു പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായുള്ള ഗുരുധർമ്മ പ്രബോധനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഹാകവികളുടെ മഹാകവിയായിരുന്ന ഗുരുദേവന്റെ കൃതികൾ മലയാളം, സംസ്‌കൃതം, തമിഴ് ഭാഷകളിൽ ലഭ്യമായി. സാമൂഹിക അസമത്വങ്ങൾ തുറന്നുകാട്ടാനും അവയ്ക്കു പരിഹാരം നിർദ്ദേശിക്കാനും ഗുരുവിന്റെ കൃതികൾക്കായെന്നും അദ്ദേഹം പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദയതി, ജയചന്ദ്രൻ പനയറ, സഭാ കോ- ഓഡിനേറ്റർ എസ്. അശോകൻ ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു. കേഹിനൂർ വർക്കല, കായംകുളം ബാബു എന്നിവർ ഗുരുദേവ കൃതികൾ ആലപിച്ചു.പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA