SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

പി.എസ് ശ്രീധരൻപിള്ളയ്ക്ക് ഡോക്ടറേറ്റ്

sreedaranpillai

രാജ്‌ഭവൻ (ഗോവ ): സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ഡോക്ടറേറ്റ്. ബംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയാണ് ഡോക്ടറേറ്റ് നൽകുന്നത്. 22ന് ബംഗളൂരു അലയൻസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ശ്രീധരൻപിള്ള ഡോക്ടറേറ്റ് സ്വീകരിക്കും. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇത് മൂന്നാം തവണയാണ് ശ്രീധരൻപിള്ളയ്ക്ക് ഓണററി ഡോക്ടറേറ്റ് ലഭിക്കുന്നത്. രാജസ്ഥാനിലെ ജെ.ജെ.ടി യൂണിവേഴ്സിറ്റി,ഒഡിഷയിലെ എ.എസ്.ബി.എം യൂണിവേഴ്സിറ്റി എന്നിവയാണ് ഇതിനുമുമ്പ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. കഥ,കവിത,ലേഖന സമാഹാരങ്ങൾ,പഠനങ്ങൾ,വിവർത്തനങ്ങൾ അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി 246 ഓളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി,കന്നട,തെലുങ്ക്,കൊങ്കിണി,അസാമീസ്,ബംഗാളി,ഒഡിയ ഭാഷകളിലേക്കും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA