SignIn
Kerala Kaumudi Online
Friday, 23 October 2026 6.14 AM IST

വനിത വികസന കോർപ്പറേഷന് ദേശീയ അംഗീകാരം

wdc

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചു. ചാനലൈസിംഗ് ഏജൻസികളുടെ ദക്ഷിണ മേഖല കോൺഫറൻസിലാണ് പ്രവർത്തന മികവിന് ഒന്നാം സ്ഥാനം ലഭിച്ചത്. വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴയിൽ നടന്ന ദക്ഷിണ മേഖല കോൺഫറൻസിൽ വച്ച് വനിത വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി,ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ സി.എം.ഡി ഡോ.ആഭറാണി സിംഗിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA