
തൃശൂർ: കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപിയുടെ കവിതാസമാഹാരം മനോരഥത്തിന്റെ പ്രകാശനം 11ന് രാവിലെ പത്തിന് കേരള സാഹിത്യ അക്കാഡമിയിൽ നടക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രകാശനം നിർവഹിക്കും. മുൻമന്ത്രി വി.എസ്. സുനിൽ കുമാർ പുസ്തകം സ്വീകരിക്കും. 44 കവിതകളാണ് പുസ്തകത്തിലുള്ളത്. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ അദ്ധ്യക്ഷത വഹിക്കും. കഥകളി നിരൂപകയും നർത്തകിയുമായ മിനി ബാനർജി പുസ്തകം പരിചയപ്പെടുത്തും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സേവ്യർചിറ്റിലപ്പിള്ളി എം.എൽ.എ,കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി.അനന്തകൃഷ്ണൻ എന്നിവർ മുഖ്യാഥിതികളാകും. പത്രസമ്മേളനത്തിൽ എം.പി.സുരേന്ദ്രൻ,മിനി ബാനർജി,പ്രോഗ്രാം കോഓർഡിനേറ്റർ ശശി കളരിയേൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |