SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

ജനശ്രീ സംഘങ്ങൾക്ക് 100 കോടി രൂപ വായ്പ: എം.എം.ഹസൻ

mm-hassan-8

കോഴിക്കോട്: ജനശ്രീ സംഘങ്ങൾക്ക് ബാങ്കുകളുമായി ലിങ്ക് ചെയ്ത് കുറഞ്ഞ പലിശനിരക്കിൽ 100 കോടി രൂപ വായ്പ ലഭ്യമാക്കുമെന്ന് ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം.ഹസൻ പറഞ്ഞു.

ജനശ്രീ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 2,3 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന വാർഷിക യോഗത്തിൽ അഞ്ചിന കർമ്മപദ്ധതിക്ക് രൂപം നൽകി നടപ്പാക്കാൻ സംഘങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി.അബു മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഇ.എം.ഗിരിഷ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.ജീവാനന്ദൻ,മില്ലി മോഹൻ,സെയ്ദ് കുറുന്തോടി,ജില്ലാ ട്രഷറർ ശ്രീജ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA