
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽപ്പെടുന്ന എം.എൽ.എയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ചട്ടം പറയുന്നു. അറസ്റ്റ് വിവരം സ്പീക്കറെ പിന്നാലെ അറിയിച്ചാൽ മതിയാകും. അതേസമയം സിവിൽ കേസുകളിലോ,സഭ നടക്കുന്ന വേളകളിലോ,സഭാ ചുറ്റുവട്ടത്തു നിന്നോ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ സ്പീക്കറുടെ മുൻകൂർ അനുമതി തേടിയ ശേഷമേ പാടുള്ളൂ എന്നും ചട്ടം വ്യക്തമാക്കുന്നു. പി.വി.അൻവർ എം.എൽ.എയുടെ അറസ്റ്റ് ക്രിമിനൽ കേസിലായതിനാൽ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |