SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

അൻവർ മാറിയപ്പോൾ പ്രവർത്തകർ അക്രമം കാട്ടി

p-v-anwar

നിലമ്പൂർ: ഇന്നലെ രാവിലെ 11ഓടെ പി.വി.അൻവർ എം.എൽ.എ.യുടെ നേതൃത്വത്തിൽ 40ഓളം ഡി.എം.കെ പ്രവർത്തകർ നടത്തിയ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഉപരോധമാണ് അക്രമാസക്തമായത്.

ഉദ്ഘാടനത്തിന് ശേഷം ഫോൺ വിളിക്കാനായി മറ്റൊരു സ്ഥലത്തേക്ക് പി.വി. അൻവർ മാറിനിൽക്കുന്നതിനിടെ പത്തോളം പ്രവർത്തകർ ഡി.എഫ്.ഒ ഓഫീസിന്റെ പൂട്ട് തകർത്തു അകത്തേക്ക് കയറി ഫർണിച്ചറുകളും വാതിലിന്റെ ഒരുഭാഗവും ബൾബുകളും തല്ലിത്തകർത്തു. ചിലർ രണ്ടാം നിലയിലേക്ക് ഓടിക്കയറി.

പൊലീസും വനപാലകരുമായുള്ള പിടിവലിയിൽ ഒരു പ്രവർത്തകനും മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഓഫീസിനുള്ളിൽ നിലയുറപ്പിച്ച സമരക്കാരെ പിന്നീട് അൻവർ പുറത്തേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ഇന്നലെ ഓഫീസ് അവധി ആയിരുന്നതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല.

തുടർന്ന് സമരക്കാർ ആദിവാസി യുവാവിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം മുന്നിൽകണ്ട് നിലമ്പൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ജില്ലാ ആശുപത്രിയിൽ ഒരുക്കിയിരുന്നു. പൊലീസ് സമരക്കാരെ തടഞ്ഞു. കാട്ടാന ആക്രമണത്തിന് ഇരയായ വ്യക്തിയെ വനത്തിന് പുറത്തെത്തിക്കാൻ താമസിച്ചെന്നും പോസ്റ്റ്‌മോർട്ടം നടത്താൻ വൈകിയെന്നും പി.വി. അൻവർ എം.എൽ.എ ആരോപിച്ചു.

കുടുംബത്തിന് പത്ത് ലക്ഷം:

മന്ത്രി ശശീന്ദ്രൻ

മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണത്തിന്റെ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും മന്ത്രി പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ അറിയിച്ചു. ഭാര്യയ്ക്ക് വനം വകുപ്പിൽ താത്ക്കാലിക ജോലിയും കുടുംബത്തിന് താമസിക്കുന്നതിന് സൗകര്യവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമുള്ള സംവിധാനങ്ങളും ഒരുക്കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA