SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

അഞ്ചൽ കൊലക്കേസ്,പ്രതികളെ സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങും

crime

കൊല്ലം: അഞ്ചൽ സ്വദേശിയായ അവിവാഹിതയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു മുൻ സൈനികരെ സി.ബി.ഐ ചെന്നൈ യൂണിറ്റ് വിശദമായി ചോദ്യം ചെയ്യും. 18 വർഷം മുൻപായിരുന്നു സംഭവം. കൊല്ലം അഞ്ചൽ അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽകുമാർ, കണ്ണൂർ ശ്രീകണ്ഠാപുരം കൈതപ്രം പുതുശ്ശേരി വീട്ടിൽ രാജേഷ് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ എറണാകുളം സി.ജെ.എം കോടതിയിൽ രണ്ടു ദിവസത്തിനകം അപേക്ഷ നൽകും.

പ്രതികളെ ആദ്യഘട്ടത്തിൽ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ചോദ്യം ചെയ്യലിലൂടെ കണ്ടെത്തും. ദിബിൽകുമാറിന്റെ നിർദ്ദേശപ്രകാരം സുഹൃത്ത് രാജേഷ് അഞ്ചലിലെ വാടക വീട്ടിലെത്തി രഞ്ജിനിയെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് നിലവിലെ നിഗമനം. എന്നാൽ കൃത്യത്തിൽ ദിബിൽകുമാർ നേരിട്ട് പങ്കെടുത്തോയെന്ന് വ്യക്തമാകാൻ ചോദ്യം ചെയ്യണം. 2006 ഫെബ്രുവരി 10നാണ് കൊലപാതകം നടന്നത്. സംഭവദിവസം രാജേഷ് വരുന്നത് ഇതേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൊരു കുടുംബത്തിലെ അംഗങ്ങൾ കണ്ടിരുന്നു.

സമീപവാസികളായ ദിബിൽകുമാറും രഞ്ജിനിയും അടുപ്പത്തിലായിരുന്നു. രഞ്ജിനി ഗർഭിണിയായതോടെ പിതൃത്വം ഏറ്റെടുക്കാൻ ദിബിൽകുമാർ തയ്യാറായില്ല. പ്രസവിച്ചതോടെ രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ഒഴിവാക്കാൻ ദിബിൽകുമാർ സഹപ്രവർത്തനായ രാജേഷുമായി ചേർന്ന് പദ്ധതിയിടുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം രാജേഷ്, രഞ്ജിനി പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം എസ്.എ.ടി ആശുപത്രിലെത്തി കുടുംബവുമായി സൗഹൃദം സ്ഥാപിച്ചു. കൃത്യത്തിന് രണ്ട് ദിവസം മുൻപ് ദിബിൽകുമാറുമായി സുഹൃത്തുവഴി ചർച്ച നടത്താമെന്ന് പറഞ്ഞും കുടുംബത്ത സമീപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA