SignIn
Kerala Kaumudi Online
Friday, 23 October 2026 2.30 PM IST

അനുകരണങ്ങളെ എതിർത്ത ഗായകൻ

jayachndran

തൃശൂർ: ഗായകർ അനുകരണത്തിനു പിറകേ പോകാതെ, എങ്ങനെ പാടണമെന്ന് വേദികളിൽ പഠിപ്പിച്ചിരുന്നു പി.ജയചന്ദ്രൻ. തൃശൂരിലെ ഒരു സംഗീതോത്സവ പരിപാടിയിൽ ആദരമേറ്റുവാങ്ങി അദ്ദേഹം പറഞ്ഞു: '' നല്ലൊരു ഗായകനെയാണ് തേടി നടക്കുന്നത്. ഗായകർക്കും സംഗീത സംവിധായകർക്കും ഉച്ചാരണത്തിൽ ജാഗ്രത വേണം. പാട്ടുകേട്ടാൽ എഴുതിയെടുക്കാനാകണം. ദേവരാജൻ മാഷ് ഗായകരെ പിടിച്ചിരുത്തിയാണ് പാട്ടുകൾ പഠിപ്പിച്ചിരുന്നത്. ദാസേട്ടന്റെ നല്ല ഗാനങ്ങളല്ല പലരും പാടുന്നത്. ഹിറ്റുകൾക്ക് പിന്നാലെ മാത്രമാണ് എല്ലാവരും. തോക്കുകൾ കഥ പറയുന്നു എന്ന സിനിമയിലെ 'പാരിജാതം തിരുമിഴി തുറന്നു...' ആണ് എല്ലാവരും പാടാറുള്ളത്. എന്നാൽ ആ സിനിമയിലെ 'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും...' ഒരു ഗാനമേളയിലും കേൾക്കാറില്ല.

ലതാ മങ്കേഷ്‌കറുടെ വിയോഗം അറിഞ്ഞപ്പോൾ അമ്മ വേർപിരിഞ്ഞ ദുഃഖമായിരുന്നു തനിക്കുണ്ടായതെന്നായിരുന്നു പ്രതികരണം. ലതാജി, ആശാജി, സുശീലാമ്മ, ജാനകി അമ്മ എന്നിവരാണ് ഇന്ത്യയുടെ എക്കാലത്തെയും ഗായികമാരെന്നും ജയചന്ദ്രൻ പറഞ്ഞു.

നിളാനദീ തീരവും അവിടുത്തെ പഞ്ചാരമണലും നിലാവും ഇഷ്ടപ്പെട്ട പ്രകൃതിയുടെ ഉപാസകനായിരുന്നു അദ്ദേഹം. എല്ലാ പാട്ടിലുമുണ്ട് നിലാച്ചന്തം. അദ്ദേഹത്തിന്റെ ഇഷ്ട എഴുത്തുകാരൻ എം.ടിയായിരുന്നു. എം.ടിക്ക് പിന്നാലെ ജയചന്ദ്രനും മടങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA