SignIn
Kerala Kaumudi Online
Friday, 23 October 2026 2.30 PM IST

ആസ്വാദക സമൂഹം ഒഴുകിയെത്തി

jayachndran

തൃശൂർ: അവസാനമായി ഇഷ്ടഗായകനെ ഒന്ന് കാണാൻ ആസ്വാദക സമൂഹം ഒഴുകിയെത്തി. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, എ.കെ.ശശീന്ദ്രൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വി.എം.സുധീരൻ, പി.ബാലചന്ദ്രൻ, എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, സംവിധായകരായ ബാലചന്ദ്രമേനോൻ, സത്യൻ അന്തിക്കാട്, കമൽ,സിബി മലയിൽ, പ്രിയനന്ദനൻ, ജയരാജ്, നടന്മാരായ ബിജു മേനോൻ, മനോജ് കെ.ജയൻ, ടി.ജി.രവി, ലിഷോയ്, രമേഷ് പിഷാരടി, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ, ഗായകരായ എം.ജി.ശ്രീകുമാർ, കല്ലറ ഗോപൻ, അനൂപ് ശങ്കർ, സുദീപ്, മൃദുല വാര്യർ, ഇന്ദുലേഖ, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, ജയരാജ് വാരിയർ, റഫീക്ക് അഹമ്മദ്, ശ്രീവത്സൻ ജെ.മേനോൻ, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, കരിവെള്ളൂർ മുരളി, പി.ആർ.പുഷ്പാവതി, സി.അജോയ്, എൻ.ബാലമുരളി കൃഷ്ണൻ, സി.പി.അബൂബക്കർ, ഡോ.രാജേഷ്‌ കുമാർ, ജി.ദേവരാജൻ മാസ്റ്ററുടെ മക്കളായ ശർമ്മിള, രാജനന്ദ, കളക്ടർ അർജുൻ പാണ്ഡ്യൻ, മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരളകൗമുദിക്കായി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ പുഷ്പചക്രം സമർപ്പിച്ചു. ചീഫ് റിപ്പോർട്ടർ പോൾ മാത്യു, റിപ്പോർട്ടർ കൃഷ്ണകുമാർ ആമലത്ത് എന്നിവരുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA