SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

`കിനാവ്' ആദ്യബാച്ച് ആരംഭിച്ചു

krn

തിരുവനന്തപുരം : കേരളത്തിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള മൂന്നുദിന വിഷ്വൽ മീഡിയ പരിശീലനം `കിനാവ്' ആദ്യബാച്ച് കോട്ടയം തെക്കുംതലയിലെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ക്യാമ്പസിൽ ആരംഭിച്ചു.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയും കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

34 കുട്ടികളാണ് പങ്കെടുക്കുന്നത്. എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ് ഉദ്ഘാടനം ചെയ്തു.കെ.ആർ. നാരായണൻ നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് പി.ആർ. അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓർഡിനേറ്റർ ജ്യോതിഷ് എം.ജി, സീനിയർ അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് ബാബു, സമിത എസ്.എൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA