SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

നിക്ഷേപക സംഗമം: യു.എ.ഇ മന്ത്രി എത്തും

roo

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പങ്കെടുക്കും. യു.എ.ഇയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മന്ത്രി പി.രാജീവുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം.ഡിയുമായ അദീബ് അഹമ്മദും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഷാർജ ചേംബർ ഒഫ് കോമേഴ്‌സും ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കും. ചേംബർ ഒഫ് കോമേഴ്‌സ് ഭാരവാഹികളുമായും മന്ത്രി രാജീവ് കൂടിക്കാഴ്ച നടത്തി. ഐ.കെ.ജി.എസിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റോഡ് ഷോ മികച്ച പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. യു.എ.ഇ യിലെ പ്രമുഖ വ്യവസായികൾ, വാണിജ്യ സംഘടനകൾ, കമ്പനികൾ തുടങ്ങിയവർ റോഡ് ഷോയുടെ ഭാഗമായി. കേരളത്തിൽ നിക്ഷേപ താത്പര്യം സൃഷ്ടിക്കുന്നതിൽ റോഡ് ഷോ വിജയിച്ചതായി മന്ത്രി പറഞ്ഞു.

അബുദാബി ചേംബർ ഒഫ് കോമേഴ്‌സും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി രാജീവിന് പുറമെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, ഒ.എസ്.ഡി ആനി ജൂല തോമസ്, പി. വിഷ്ണുരാജ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA