SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

കൊടുംക്രിമിനൽ ചെന്താമര റിമാൻഡിൽ: 'ചെയ്തത് തെറ്റ്, 100 വർഷം ശിക്ഷിച്ചോളൂ’

chenthamara

പാലക്കാട്: 'ചെയ്തത് തെറ്റാണ്.

ഒറ്റയ്ക്കാണ് ചെയ്തത്. എന്റെ ജീവിതമാർഗം തകർത്തതിനാലാണ് കൊന്നത്. നൂറ് വർഷം ശിക്ഷിച്ചോളൂ. പുറത്തിറങ്ങാൻ ആഗ്രഹമില്ല.

മകൾ എൻജിനീയറാണ്. മരുമകൻ സ്പെഷ്യൽ ബ്രാഞ്ചിലാണ്. അവരുടെ മുന്നിൽ തലകാണിക്കാൻ വയ്യ. എത്രയുംവേഗം ശിക്ഷ വിധിക്കണം' - നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര കോടതി മുൻപാകെ ആവശ്യപ്പെട്ടു.

പൊലീസ് പിടികൂടിയതിന്റെ അല്ലാതെ മറ്റെന്തെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്നാണ് കോടതി ആദ്യം ചോദിച്ചത്. ചിലകാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു എന്നായിരുന്നു നിലപാട്.

ഇന്നലെ രാവിലെ മുതൽ വിശദമായി ചോദ്യം ചെയ്യലിനുശേഷമാണ് വൈകീട്ട് അഞ്ചോടെ ആലത്തൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു. തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. ആറോടെ ആലത്തൂർ സബ്ജയിലിലേക്ക് മാറ്റി.കനത്ത സുരക്ഷയിലാണ് കോടതിയിലെത്തിച്ചത്. കോടതിയിൽ വലിയ ആൾക്കൂട്ടമായിരുന്നു.

ചെന്താമരയ്ക്ക് വേണ്ടി അഡ്വ. ജേക്കബ് മാത്യുവാണ് ഹാജരായത്. രണ്ടുദിവസം കഴിഞ്ഞ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞ കാര്യങ്ങളിൽ സംശയവും വൈരുദ്ധ്യവുമുണ്ട്. ഇത് പരിശോധിക്കേണ്ടതിനാൽ, രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൃത്യം നടത്തിയ സ്ഥലത്തും വീട്ടിലും ഒളിവിൽ താമസിച്ചിടങ്ങളിലും വടിവാൾ വാങ്ങിയ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി

ന​ട​പ്പാ​ക്കി​യ​തി​ൽ​ ​സ​ന്തോ​ഷം

പാ​ല​ക്കാ​ട്:​ ​നെ​ന്മാ​റ​ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ ​കേ​സി​ലെ​ ​പ്ര​തി​ ​ചെ​ന്താ​മ​ര​ ​മ​ന​സ്താ​പ​മി​ല്ലാ​ത്ത​ ​കു​റ്റ​വാ​ളി​യാ​ണെ​ന്ന് ​പൊ​ലീ​സി​ന്റെ​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ട്.​ ​ത​ന്റെ​ ​പ​ദ്ധ​തി​ ​കൃ​ത്യ​മാ​യി​ ​ന​ട​പ്പാ​ക്കി​യ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​പ്ര​തി.​ ​കൃ​ത്യ​മാ​യി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത് ​ന​ട​പ്പാ​ക്കി​യ​ ​കൊ​ല​പാ​ത​ക​ങ്ങ​ളാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ആ​ല​ത്തൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​എ​ൽ.​മു​ര​ളീ​ധ​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​കോ​ട​തി​യിൽറി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത്.
മു​ൻ​വൈ​രാ​ഗ്യ​ത്തിൽആ​സൂ​ത്ര​ണം​ ​ചെ​യ്ത​ ​കൊ​ല​യാ​ണി​ത്.​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​വ​ടി​വാ​ൾ​ ​വാ​ങ്ങി​യി​രു​ന്നു.​ ​വ​ടി​വാ​ളി​ന്റെ​ ​കൈ​പ്പി​ടി​ ​പ്ര​തി​ത​ന്നെ​ ​പ്ര​ത്യേ​കം​ ​ഉ​ണ്ടാ​ക്കി.​ ​സു​ധാ​ക​ര​നെ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​വീ​ട്ടി​ലി​രു​ന്ന് ​നി​രീ​ക്ഷി​ച്ചു.​ ​സു​ധാ​ക​ര​ൻ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​സ​മ​യം​ ​വെ​ട്ടി​ ​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.​ ​കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം​ ​പോ​ത്തു​ണ്ടി​ ​മ​ല​യി​ലേ​ക്കാ​ണ് ​ഓ​ടി​പ്പോ​യ​ത്.​ ​ചെ​ന്താ​മ​ര​യു​ടെ​ ​കു​ടും​ബം​ ​അ​ക​ലാ​ൻ​ ​കാ​ര​ണം​ ​സു​ധാ​ക​ര​നും​ ​അ​മ്മ​യു​മാ​ണെ​ന്നാ​ണ് ​പ്ര​തി​യു​ടെ​ ​വി​ശ്വാ​സം.
അ​യ​ൽ​വാ​സി​ക​ൾ​ക്ക് ​തു​ട​ർ​ച്ച​യാ​യ​ ​വ​ധ​ ​ഭീ​ഷ​ണി​യു​ണ്ട്.​ ​ചെ​ന്താ​മ​ര​ ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​ഒ​രു​ ​പ്ര​ദേ​ശ​ത്തി​ന് ​മു​ഴു​വ​ൻ​ ​ഭീ​ഷ​ണി​യാ​ണ്.​ ​സു​ധാ​ക​ര​ന്റെ​ ​ര​ണ്ട് ​പെ​ൺ​മ​ക്ക​ൾ​ക്കും​ ​സാ​ക്ഷി​ക​ൾ​ക്കും​ ​പ്ര​തി​ ​ഭീ​ഷ​ണി​യാ​ണെ​ന്നും​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA