SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

സമരം തീർന്നിട്ടും എല്ലാ റേഷൻ കടകളും തുറന്നില്ല

READ ENGLISH VERSION
rationshop

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം പിൻവലിച്ചിട്ടും സംസ്ഥാനത്ത് ആയിരത്തിലേറെ റേഷൻ കടകൾ ചൊവ്വാഴ്ച അടച്ചിട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന റേഷനിംഗ് കൺട്രോളറെ മന്ത്രി ജി.ആർ.അനിൽ ചുമതലപ്പെടുത്തി.

കടകൾ ഭാഗികമായോ പൂ‌ർണമായോ അടിച്ചിടുന്ന രീതി ചില വ്യാപാരികൾ ഇന്നലേയും തുടർന്നു . വിതരണം ചെയ്യാൻ ആവശ്യത്തിന് സാധനമില്ലെന്നു പറഞ്ഞാണിത്. മതിയായ കാരണങ്ങളില്ലാതെ ഒരു റേഷൻ ലൈസൻസിക്കും റേഷൻകടകൾ അടച്ചിടുന്നതിന് അവകാശമില്ലെന്നും റേഷൻ വിതരണം തടസ്സപ്പെടുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി അറിയിച്ചു.

ഡിസംബർ മാസത്തെ റേഷൻ വ്യാപാരികളുടെ കമ്മീഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് ഇന്നലെയോടെ കൈമാറിയിരുന്നു.സ്വന്തം കടകളിൽ അരി ഉൾപ്പെടെ സാധനമില്ലെങ്കിൽ സമീപത്തെ കടകളിൽ നിന്നും സാധനമെടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. മുൻഗണനേതര വിഭാഗത്തിനുള്ള സ്റ്റോക്കുളള അരി മുൻഗണന വിഭാഗത്തിനു കൊടുക്കാമെന്നും ഇതെല്ലാം ക്രമപ്പെടുത്തികൊടുക്കാമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത് .എന്നാൽ പ്രതിസന്ധിയുണ്ടാകുമ്പോൾ നൽകുന്ന നിർദേശങ്ങൾ വ്യാപാരികൾ അനുസരിക്കുമെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ചെയ്യേണ്ട കാര്യങ്ങൾ പിന്നെ ഉണ്ടാകുന്നില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

.

'''ജനുവരിയിലെ ഭക്ഷ്യധാന്യ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ ഷോപ്പുകളിലും ലഭ്യമാണ്.""

- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA