
തിരുവനന്തപുരം : കുഷ്ഠരോഗ നിർമാർജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പെയിന്റെ ആറാം ഘട്ടം 'അശ്വമേധം 6.0' ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ 30ന് ആരംഭിക്കും. കുഷ്ഠരോഗ ബോധവത്കരണം ലക്ഷ്യമാക്കി നടത്തുന്ന സ്പർശ് ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 10.30ന് ജനറൽ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
അശ്വമേധത്തിന്റെ ഭാഗമായി, പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും ഒരു സന്നദ്ധ പ്രവർത്തകനും അടങ്ങുന്ന സംഘം ഫെബ്രുവരി 12 വരെ ഭവന സന്ദർശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും. കേരളത്തിൽ പതിനായിരത്തിൽ 0.11 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |