SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

മുനമ്പം കമ്മിഷന് ജുഡിഷ്യൽ സ്വഭാവമില്ലെന്ന് സർക്കാർ

munampam

കൊച്ചി: മുനമ്പം വഖഫ് പ്രശ്നത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ നടത്തുന്നത് ജുഡിഷ്യൽ അന്വേഷണമല്ലെന്നും വസ്തുതാന്വേഷണമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനുള്ള അധികാരം സർക്കാരിനുണ്ട്. വടക്കേക്കര വില്ലേജിലെ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, അളവ് എന്നിവയാണ് കമ്മിഷൻ പരിശോധിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

മുനമ്പം കമ്മിഷന്റെ സാധുതയെ ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷനെ നിയമിച്ചതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ആരാഞ്ഞിരുന്നു. ഭൂമിയുടെ ഉടമസ്ഥത കമ്മിഷൻ പരിശോധിക്കുന്നില്ല. അവിടെ താമസിക്കുന്നവരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന് ശുപാർശ സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് ഫറൂഖ് കോളേജ് അധികൃത‌ർ സ്വീകരിച്ചിട്ടുള്ളത്. അവർ ഇവിടത്തെ സ്ഥലം പലർക്കും വിറ്റിരുന്നു. സ്ഥലം വാങ്ങിയ ചിലർ അത് വീണ്ടും കൈമാറി. അതിനിടെ വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റവന്യു വകുപ്പ് വസ്തു നികുതി പിരിക്കുന്നത് നിറുത്തി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഉന്നതതല സമിതിയുടെ യോഗം വിളിക്കുകയും വസ്തുതാന്വേഷണത്തിനായി ജുഡിഷ്യൽ കമ്മിഷനെ നിയമിക്കുകയുമായിരുന്നു. ഏതെങ്കിലും കോടതിയുത്തരവുകൾ മറികടക്കാനായല്ല ഇതെന്നും സർക്കാർ വ്യക്തമാക്കി.

ഏറെ സ്ഥലവും കടലെടുത്തു


പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ 404.76 ഏക്കർ സ്ഥലമാണ് 1950 ലെ 2115-ാം നമ്പർ രേഖ പ്രകാരം കോഴിക്കോട് ഫറൂഖ് കോളേജിന് കൈമാറിയത്. കോളേജ് ഫയൽ ചെയ്ത ഇൻജംഗ്ഷൻ ഹർജിയിൽ പറവൂർ സബ് കോടതി 1971 ജൂലായ് 12ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 404.76 ഏക്കർ ഭൂമിയിൽ 135.11 ഏക്കർ സ്ഥലമാണ് അവശേഷിക്കുന്നത്. ബാക്കി കടൽ കൊണ്ടുപോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNABAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA