
കണ്ണൂർ: കോഴിക്കോട്, കണ്ണൂർ, വയനാട് കാസർകോട്, മാഹി ലയൺസ് ക്ലബ്ബുകളുടെ കൂട്ടായ്‌മയായ ലയൺസ് ഡിസ്ട്രിക്ട് 318 ഇ വാർത്താമാദ്ധ്യമ പുരസ്കാരത്തിന് കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫ് കെ.സുജിത്ത് അർഹനായി. 10,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി ഒന്നിന് വൈകിട്ട് 6.30ന് കണ്ണൂർ ലയൺസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര നൽകും. ഡിസ്ട്രിക്ട് ഗവർണർ കെ.വി.രാമചന്ദ്രൻ മുഖ്യാതിഥിയാകും. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ കെ.പി.ടി.ജലീൽ അദ്ധ്യക്ഷത വഹിക്കും.
മലയാള മനോരമ കണ്ണൂർ ബ്യൂറോ ചീഫ് അനിൽ കുരുടത്തും അവാർഡിന് അർഹനായി. ദൃശ്യമാദ്ധ്യമ വിഭാഗത്തിലെ പുരസ്കാരം കോഴിക്കോട് മാതൃഭൂമി ന്യൂസ് സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് സി.കെ.വിജയന് ലഭിച്ചു.
വാർത്താസമ്മേളനത്തിൽ കെ.വി.രാമചന്ദ്രൻ, ഷാജി ജോസഫ്, കെ.പി.ടി.ജലീൽ, സിദ്ധാർഥ് വണ്ണാരത്ത്, എം.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |