SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

നിക്ഷേപങ്ങൾക്ക് തടസമായ നയങ്ങൾ മാറ്റും: മന്ത്രി രാജീവ്

vizhinjam-port

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപിക്കുന്നവർക്ക് നിയമപരമായ എല്ലാ സഹായവും നൽകുമെന്നും നിക്ഷേപത്തിന് തടസമായ നയങ്ങൾ മാറ്റുമെന്നും വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ഒരു കമ്പനിക്ക് മാത്രമായല്ല, എല്ലാവ‌ർക്കുമായാവും ഇളവുകൾ നൽകുക.

നിക്ഷേപകർക്ക് എന്ത് പ്രതിസന്ധിയുണ്ടായാലും സർക്കാരിനെ സമീപിക്കാം. കൃത്യമായ പരിഹാരമുണ്ടാക്കും. നിക്ഷേപകർക്കും കമ്പനികൾക്കും ആവശ്യമായ മനുഷ്യവിഭവശേഷി കേരളത്തിലുണ്ട്. 50കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഓൺലൈനായി ഒരു മിനിറ്റു കൊണ്ട് അനുമതി നൽകുമെന്നും വിഴിഞ്ഞം അന്താരാഷ്ട്ര കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് 22മുൻഗണനാ വ്യവസായങ്ങളുണ്ടാവും. 5ഫോക്കസ് ഏരിയകളുമുണ്ട്. ഡിഫൻസ്- സ്പേസ് മാനുഫാക്ചറിംഗ്, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണ നിർമ്മാണം എന്നിവയിലാവും മുൻഗണന. കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വിഴിഞ്ഞത്ത് നിന്ന് റോഡ്, റെയിൽ കണക്ടിവിറ്റി ഉറപ്പാക്കും. വിഴിഞ്ഞം തുറമുഖം ലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുന്നത് അനന്തമായ സാധ്യതകളാണ്. വ്യവസായികൾ ആത്മവിശ്വാസത്തോടെ നിക്ഷേപത്തിനായി മുന്നോട്ടു വരണം.

വിഴിഞ്ഞം മെഗാ

പോർട്ടാവും: സി.ഇ.ഒ

എല്ലാ ഘട്ടങ്ങളും പൂർത്തിയാവുന്നതോടെ ലോകനിലവാരമുള്ള മൾട്ടി കാർഗോ മെഗാ ഹാൻഡിലിംഗ് പോർട്ടായി വിഴിഞ്ഞം മാറുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ പറഞ്ഞു. അടുത്ത വർഷം വിഴിഞ്ഞത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തോളം സമയം കണക്കാക്കിയിരുന്നെങ്കിലും മൂന്നു മാസത്തിനകം നൂറിലേറേ കപ്പലുകൾ വന്നുപോയത് മാതൃകാപരമാണ്. ലോകത്ത് മറ്റൊരു തുറമുഖവും ഇത്രവേഗത്തിൽ പ്രവർത്തന സജ്ജമായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ മികച്ച പിന്തുണയും ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സേവനവുമാണ് ഇതിന് പിന്നിലെന്നും

അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA