
തിരുവനന്തപുരം: നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത കഥക് കലാകാരൻ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിക്ക്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്ക്കുന്ന നിശാഗന്ധി നൃത്തോത്സവ ഉദ്ഘാടനച്ചടങ്ങിൽ പുരസ്കാരം നൽകും.14ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി.
പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കലാവൈഭവവും ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ സാംസ്കാരിക അംബാസഡർ എന്ന നിലയിലുള്ള പങ്കും അംഗീകരിച്ചു കൊണ്ടുള്ള ഉചിതമായ അംഗീകാരമാണ് നിശാഗന്ധി പുരസ്കാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |