SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

സിഡ്കോ പിരിച്ചുവിടണം: ജി. സുധാകരൻ

g-sudhakaran

തിരുവനന്തപുരം: കേരള ചെറുകിട വ്യവസായവികസന കോർപ്പറേഷൻ (സിഡ്‌കോ) പിരിച്ചുവിടണമെന്ന് മുൻമന്ത്രി ജി.സുധാകരൻ. പരമ്പരാഗതവ്യവസായങ്ങളെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണം. കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയലിസ്റ്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.ജെ സ്‌കറിയ രചിച്ച വ്യവസായ സൗഹൃദകേരളം എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ പ്രസ് ക്ളബിൽ സംസാരിക്കുകയായിരുന്നു. ജില്ലാ വ്യവസായകേന്ദ്രങ്ങളാണ് അതത് ജില്ലയിലെ ചെറുകിടവ്യവസായത്തെ ഭരിക്കേണ്ടത്. സിഡ്‌കോ സ്ഥാപിച്ചകാലത്ത് അതിന്റെ ആവശ്യമുണ്ടായിരുന്നിരിക്കാം. ഇന്നതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങൾ രക്ഷപ്പെട്ടാലേ കേരളം രക്ഷപ്പെടൂവെന്ന് പുസ്തകത്തിന്റെ പ്രകാശനംനിർവഹിച്ചുകൊണ്ട് പ്രതിപക്ഷ ഉപനേതാവ്
പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അനിൽ മുത്തോടം അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി ജോൺ,പി.സി വിഷ്ണുനാഥ്,സാമ്പത്തിക വിദഗ്ദ്ധ മേരി ജോർജ്,ബിജുകുമാർ,വി.കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ജോബോയ് ലോറൻസ് സ്വാഗതവും തോമസ് കുട്ടി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA