
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങളിൽ രാജ് ഭവനുമായുള്ള ഭിന്നത തീർക്കാനും ബന്ധം സാധാരണ നിലയിലാക്കാനും മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഇന്നലെ രാജ് ഭവനിലെത്തി ഗവർണർ ആർലേക്കറെ സന്ദർശിച്ചു.
വൈസ് ചാൻസലർ നിയമനത്തിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാർ ഗവർണറുമായി ചർച്ച ചെയ്തുവെന്നാണ് അറിയുന്നത്. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ എന്ന നിലയിൽ സർവ്വകലാശാലകളിലെ സർക്കാരിന്റെ പരിധി വിട്ടുള്ള ഇടപെടലുകൾ തടഞ്ഞിരുന്നു.ഇതോടെ രാജ്ഭവനുമായി സർക്കാർ അകന്നു.ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ നിയമസഭയിൽ ബിൽ കൊണ്ടുവന്നു.ഇതോടെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വലിയ പ്രതിസന്ധികളാണിപ്പോഴുള്ളത്.
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരില്ല, ബില്ലുകൾ ഗവർണർ തിരിച്ചയക്കുന്നുവെന്നും, തീരുമാനം വൈകുന്നുവെന്നും പരാതിയുണ്ട്, സർക്കാർ പഴയ ഗവർണർക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവർണറും രണ്ട് മന്ത്രിമാരും ചേർന്നുള്ള ഒരു മണിക്കൂർ കൂടിക്കാഴ്ചയിൽ രാജ്ഭവനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മന്ത്രിമാർ ശ്രമിച്ചത്. വിസി നിയമനത്തിന്റെ കാര്യത്തിൽ സർക്കാരും ഗവർണറും രണ്ട് തട്ടിലാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിലേക്കെത്തിയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |