
തിരുവനന്തപുരം:സംസ്ഥാനത്ത് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതി നടപ്പിലാക്കുമെന്ന് ബഡ്ജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി 2 കോടി രൂപ അനുവദിച്ചു..ഒരാളുടെ പേരിലുള്ള ഭൂമി, അതിന്റെ സ്വഭാവം, കെട്ടിടങ്ങൾ, പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വസ്തുവിലുള്ള ബാദ്ധ്യത, നികുതി കുടിശിക തുടങ്ങി എല്ലാവിവരങ്ങളും കാർഡിലെ നമ്പരുപയോഗിച്ച് ഓൺലൈനിലൂടെ അറിയാം. ബാദ്ധ്യതാ, വരുമാന സർട്ടിഫിക്കറ്റുകൾ, കൈവശാവകാശം തുടങ്ങി വില്ലേജ് ഓഫീസുകളിൽ നിന്ന് ഏത് സർട്ടിഫിക്കറ്റുകൾ വാങ്ങിയാലും കാർഡിൽ രേഖപ്പെടുത്തും. നിശ്ചിത കാലയളവിനുള്ളിൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായാൽ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കാർഡോ നമ്പറോ ബന്ധപ്പെട്ട സ്ഥാപനത്തിന് നൽകിയാൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |