
തിരുവനന്തപുരം: അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജി.ആർ.അനിൽ. അതിനാലാണ് മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം തുടർപ്രക്രിയയായി നടപ്പാക്കുന്നത്. അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 1,54,80,040 മുൻഗണനാ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. 2011 സെൻസസിനെ അടിസ്ഥാനമാക്കിയാണ് മുൻഗണനാ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. അതിനുശേഷം ജനസംഖ്യയിലുണ്ടായ വർദ്ധന പരിഗണിച്ച് കൂടുതൽപേരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.
ഈ സർക്കാരിന്റെ കാലത്ത് 55,157 അന്ത്യോദയ, അന്നയോജന കാർഡുകളും 4,04,915 പ്രയോറിറ്റി ഹൗസ്ഹോൾഡ് കാർഡുകളും ഉൾപ്പെടെ 4,60,072 മുൻഗണനാകാർഡുകൾ അർഹരായവർക്ക് നൽകി. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു, ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |