
തിരുവനന്തപുരം: മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർനടപടികളെടുക്കും. മാതാപിതാക്കൾ എത്തിയാൽ കുഞ്ഞിനെ കൈമാറും. വേണ്ട എന്നാണെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന്റെ തുടർചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനും നിർദ്ദേശം നൽകി.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളുടേതാണ് കുഞ്ഞ്. നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് അസ്വസ്ഥതയുണ്ടായി. തുടർന്ന് ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഒരു കിലോയിൽ താഴെ ഭാരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എൻ.ഐ.സിയുവിലേയ്ക്ക് മാറ്റി. പിന്നീട് മാതാപിതാക്കളെ കാണാതാകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |