
തിരുവനന്തപുരം : കടൽ മണൽ ഖനനത്തിനെതിരെ ആർ. എസ് .പി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26 മുതൽ മാർച്ച് 2 വരെ തീരദേശ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു. 26 ന് വൈകിട്ട് 5ന് വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. എൻ. കെ. പ്രേമചന്ദ്രൻ എം.പി നയിക്കും. ജാഥ വലിയ തുറയിൽ ആരംഭിച്ച് ശക്തികുളങ്ങരയിൽ സമാപിക്കും. സമാപന സമ്മേളനം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. കെ. സിസിലി, അനിൽ ബി. കളത്തിൽ, അഡ്വ. ജസ്റ്റിൻ ജോൺ, പുലത്തറ നൗഷാദ് എന്നിവരാണ് ജാഥ അംഗങ്ങൾ. കെ.എസ്. സനൽകുമാർ, അഡ്വ. വിഷ്ണു മോഹൻ എന്നിവരാണ് മാനേജർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |