SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 AM IST

ഇന്ന് അർദ്ധരാത്രി മുതൽ തീരദേശ ഹർത്താൽ

boat


ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ കടൽമണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നാളെ രാത്രി 12വരെ തീരദേശ ഹർത്താൽ നടത്തുമെന്ന് ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കും. യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും വിവിധ രാഷ്ട്രീയപാർട്ടികളും സമുദായസംഘടനകളും ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവയും ഹർത്താലിന് പിന്തുണയറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. കേന്ദ്രനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 12ന് പാലർമെന്റലേക്ക് മാർച്ച് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA