SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

യുവാവിനെ വെടിവച്ച് കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം

sharli

കൽപ്പറ്റ: അതിർത്തി തർക്കത്തിന്റെ പേരിൽ യുവാവിനെ വെടിവച്ച് കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 18,​5000 രൂപ പിഴയും വിധിച്ചു. പുൽപ്പള്ളി അമരക്കുനി പുളിക്കൽ വീട്ടിൽ പി.എസ്. ഷാർലിയെയാണ് (48) അഡി. ഡിസ്ട്രിക് സെഷൻസ് കോടതി ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.

2019 മേയ് 24ന് രാത്രിയാണ് സംഭവം. കന്നാരംപുഴയിലെ നിഥിൻ പത്മനാഭൻ(32)ആണ് മരിച്ചത്. ഇവർ തമ്മിൽ അതിർത്തി തർക്കം പതിവായിരുന്നു. നിഥിന്റെ ബന്ധു കിഷോറിനാണ് പരിക്കേറ്റത്. അന്നത്തെ പുൽപ്പള്ളി എസ്.എച്ച്.ഒ ഇ.പി.സുരേഷിനായിരുന്നു തുടക്കത്തിൽ അന്വേഷണ ചുമതല. തുടർന്ന് എസ്.എച്ച്.ഒ സുധീർ കല്ലൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA