SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

പി. രാജുവുമായി ബന്ധപ്പെട്ട് അസത്യ പ്രചാരണം: സി.പി.ഐ

READ ENGLISH VERSION
cpi

കൊച്ചി: മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാനസമിതി മുൻ അംഗവുമായ പി. രാജുവിന്റെ നിര്യാണത്തിനു പിന്നാലെയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി പാർട്ടി. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തി രാജുവിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചും ചില പാർട്ടി വിരുദ്ധർ പാർട്ടിയെ അപമാനിക്കാനും ഭിന്നതയുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പറഞ്ഞു.

രാജു നാല് വർഷമായി അർബുദ രോഗ ചികിത്സയിലായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ ലീവെടുത്ത് ചികിത്സ നടത്തി തിരികെ വന്നു. 13 മാസം മുൻപാണ് രാജു സംഘടനാ നടപടിക്ക് വിധേയനായത്. തീരുമാനം റദ്ദാക്കാൻ അദ്ദേഹം കൺട്രോൾ കമ്മീഷനെയും സംസ്ഥാന എക്‌സിക്യുട്ടീവിനെയും സമീപിച്ചിരുന്നു. സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടും കണക്കും പരിശോധിച്ച് നടപടി ശരി വച്ചു.

നടപടി കൺട്രോൾ കമ്മീഷൻ റദ്ദ് ചെയ്തെന്നത് വസ്തുതാവിരുദ്ധമാണ്. രാജുവിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പ്രായവും പാരമ്പര്യവും കണക്കിലെടുത്ത് നടപടി ലഘൂകരിക്കുന്ന കാര്യം പരിഗണിക്കണമെന്നുമുള്ള ശുപാർശ മാത്രമാണ് നൽകിയത്.

ജില്ലാ കമ്മിറ്റി എങ്ങനെ നടപടി ലഘൂകരിക്കാമെന്ന് സംസ്ഥാന എക്‌സിക്യുട്ടീവിനോട് അഭിപ്രായം തേടിയിരുന്നു. ഇതിനിടയിലാണ് രാജുവിന്റെ വേർപാട്. രാജുവിന് സമുചിതമായ അന്ത്യയാത്രയാണ് പാർട്ടി ജില്ലാ കൗൺസിൽ ഒരുക്കിയത്..പി. രാജു പാർട്ടിക്കു വേണ്ടി പോരാടിയ നേതാവാണെന്ന് വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA