SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

അഫ്സാൻ ഇനി എത്തില്ല, പരീക്ഷയെഴുതാൻ..

afsan

വെഞ്ഞാറമൂട്: 'മൂന്നു ദിവസം അവധിയാണ്, കളിച്ചു നടക്കാതെ പഠിക്കണേ' എന്ന് അഫ്സാനോട് തിങ്കളാഴ്ച ടീച്ചർമാർ പറഞ്ഞിരുന്നു. എന്നാൽ, അവധി കഴിഞ്ഞ് ഇന്നലെ പരീക്ഷ ആരംഭിച്ചപ്പോൾ അഫ്സാന്റെ ഇരിപ്പിടം ശൂന്യം. ഇനിയൊരിക്കലും അവൻ സ്കൂളിൽ വരില്ലല്ലോ എന്നോർത്ത് അദ്ധ്യാപകരും സഹപാഠികളും വിതുമ്പി.

വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഫ്സാൻ. തിങ്കളാഴ്ച മലയാളം പരീക്ഷ കഴിഞ്ഞ് മടങ്ങി മണിക്കൂറുകൾക്കകമാണ് അഫ്സാൻ കൊല്ലപ്പെട്ടത്. ഇന്നലെ ബേസിക് സയൻസ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ വിതരണം ചെയ്യുമ്പോൾ അഫ്സാന്റെ ഇരിപ്പിടത്തിലേക്ക് എത്തിയ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. ക്ലാസിൽ കുരുത്തക്കേടുകൾ ഒന്നുമില്ലാത്ത സദാ ചിരിച്ചു നടക്കുന്ന മിടുക്കൻ വിദ്യാർത്ഥിയായിരുന്നു അഫ്സാനെന്ന് അദ്ധ്യാപകർ വേദനയോടെ ഓർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA