
തിരുവനന്തപുരം: 'അമ്മയെയും അമ്മൂമ്മയെയുമടക്കം കൊന്നു. ഇതുകേട്ട് ഫർസാന ഞെട്ടി. ഇനി നമ്മളെങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു. ഉടൻ ചുറ്റിക കൊണ്ട് ഫർസാനയെ തലയ്ക്കടിച്ചുകൊന്നു'. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയ വിവരം അഫാൻ പൊലീസിനോട് കൂസലില്ലാതെ വിവരിച്ചതിങ്ങനെ എന്നാണ് വിവരം. പക്ഷേ, പൊലീസ് ഇക്കാര്യം ഔദ്യോഗിമായി സ്ഥിരീകരിക്കുന്നില്ല.
അമ്മ ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയതിലെ വിരോധത്തിലാണ് പാങ്ങോട്ടെ വീട്ടിലെത്തി അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയതെന്നും മൊഴി നൽകി. അമ്മൂമ്മയെ കണ്ടയുടൻ ചുറ്റികയെടുത്ത് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം ഷെമിയാണെന്ന് അമ്മൂമ്മ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. നാട്ടുകാരോടും ബന്ധുക്കളോടുമൊക്കെ ഇക്കാര്യം അവർ പറയുമായിരുന്നു. പിതൃസഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തുന്നത് കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യ സാജിതയെയും തലയ്ക്കടിച്ചുകൊന്നത്. അല്ലാതെ അവരെ കൊലചെയ്യാൻ തീരുമാനിച്ചിരുന്നില്ലെന്നും അഫാൻ മൊഴി നൽകി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുള്ള അഫാൻ പരസ്പരവിരുദ്ധമായാണ് പലകാര്യങ്ങളും പറയുന്നത്. അതിനാൽ മൊഴികളിൽ പലതും പൊലീസ് വിശ്വാസത്തിലെടുത്തില്ല. ക്യാൻസർ രോഗിയായ അമ്മ ഷെമിയുടെ ചികിത്സയ്ക്കും അനുജന്റെ പഠനത്തിനുമായി പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാലാണ് അമ്മൂമ്മ സൽമാബീവിയോട് പകയുണ്ടായത് എന്നാണ് അഫാൻ ആദ്യം പൊലീസിനോടു പറഞ്ഞിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |