SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

കുട്ടികളിലെ അക്രമവാസനയിൽ സിനിമയ്ക്കും പങ്കുണ്ടാകാം: സുരേഷ്‌ഗോപി

suresh-gopi

തിരുവനന്തപുരം: കുട്ടികളിൽ കണ്ടുവരുന്ന അക്രമവാസനയ്ക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാൻ പാടില്ല.

'മക്കൾ കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. അതുകൊണ്ടുതന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ കടന്നുപോകരുത്. കുഞ്ഞുങ്ങളെ പൂർണതയിൽ എത്തിക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ ശരിയായ രീതിയിൽ വളർത്താൻ അച്ഛനെയും അമ്മയെയും കൂടാതെ മറ്റുളളവർക്കും സാധിക്കണം. രാഷ്ട്രീയ തലത്തിൽ പരിശോധിക്കുകയാണെങ്കിൽ ഓരോ ബൂത്തും നിയന്ത്രിക്കുന്നതിന് ആളുകളുണ്ട്. അവർക്കും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

ഒരുപാട് വിമർശിക്കപ്പെടുന്ന സിനിമ ഇടുക്കി ഗോൾഡാണ്. അങ്ങനെയൊരു അവസ്ഥ ഉണ്ടായതുകൊണ്ടാണല്ലോ ആ സിനിമ ഉണ്ടായത്. അതിനെ മഹത്വവത്കരിച്ചതിന് പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് സിനിമ നിർമ്മിച്ച കലാകാരൻമാരോട് ചോദിക്കണം. സിനിമയിലെ വയലൻസിൽ ഞാനും ഭാഗമായിട്ടുണ്ട്. ഇതൊന്നും ആനന്ദിക്കാൻ ചെയ്യുന്നതല്ല. പഠിക്കാനുളളതാണ്. സിനിമ കാണുക മാത്രമല്ല, മനസിലാക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA