SignIn
Kerala Kaumudi Online
Saturday, 24 October 2026 10.49 AM IST

ശാരദ മുരളീധരൻ ഏപ്രിൽ 30ന് വിരമിക്കും -- ഡോ. ജയതിലക് അടുത്തചീഫ് സെക്രട്ടറിയായേക്കും

dd

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഏപ്രിൽ 30ന് വിരമിക്കും. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാനാണ് സാദ്ധ്യത.

കേരള കേഡർ ഐ.എ.എസുകാരിൽ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയർ. 1989 ബാച്ചുകാരനായ മനോജ് ജോഷിക്ക് പക്ഷേ ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിവരാൻ താത്പര്യമില്ലെന്നാണ് അറിയുന്നത്. രാജസ്ഥാൻ സ്വദേശിയായ മനോജ് നേരത്തെ രണ്ടു തവണ ചീഫ്സെക്രട്ടറിയാകാനുള്ള അവസരം നിരാകരിച്ചിരുന്നു.

ഡോ. ജയതിലക്, പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് പിന്നെയുള്ള സീനിയർ ഐ.എ.എസുകാർ. കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രാലയത്തിൽ സെക്രട്ടറിയായ രചനാ ഷായും മടങ്ങിവരാനിടയില്ല. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി ഈ മാസം 31ന് വിരമിക്കും. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാൽ രാജു നാരായണസ്വാമിക്ക് സാദ്ധ്യത കുറവാണ്. ഇതോടെയാണ് 1991 ബാച്ചിലെ ജയതിലകിന് ചീഫ് സെക്രട്ടറിയാകാൻ സാധ്യതയേറിയത്. ജയതിലകിന് 2026 ജൂൺ വരെ കാലാവധിയുണ്ട്.

മുതിർന്ന ഐ.എ.എസുകാരിൽ കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ഏപ്രിൽ 30നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് മേയ് 31നും വിരമിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA