
തിരുവനന്തപുരം: ഒമ്പത് മാസം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കഴിഞ്ഞ ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിതാ വില്യംസിനും സഹയാത്രികർക്കും നിയമസഭയുടെ ആശംസ. സുനിത കൈവരിച്ച നേട്ടം നമ്മുടെ രാജ്യത്തിന്റെയും അഭിമാനമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ധൈര്യത്തിന്റെയും അർപ്പണബോധത്തിന്റെയും ഉജ്ജ്വല പ്രതീകമായ ഈ ഇന്ത്യൻ വംശജ തന്റെ വിജയത്തിലൂടെ ലോകത്തിന് മുന്നിൽ ആത്മവീര്യം ഉയർത്തിക്കാട്ടിയിരിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. ബുച്ച് വിൽമോർ,നിക് ഹേഗ്,അലക്സാണ്ടർ ഗോർബുനോവ് എന്നിവർക്കും നിയമസഭ ആശംസകൾ നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |