SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

15 വർഷം പൂർത്തിയായി 3,591 സർക്കാർ വണ്ടികൾ 'വിരമിച്ചു'

ddd

കൊച്ചി: രജിസ്ട്രേഷൻ കാലാവധി പതിനഞ്ച് വർഷം പൂർത്തിയായതോടെ സർക്കാരിൽ നിന്ന് 'വിരമിച്ചത്' 3,591 വാഹനങ്ങൾ. കൂടുതലും പൊലീസ് വകുപ്പിൽ. കെ.എസ്.ആർ.ടി.സി ബസുകൾ ഒഴികെയുള്ള വിവിധ സർക്കാർ വകുപ്പുകളിലെ വാഹനക്കണക്കാണിത്. പകരം വാഹനങ്ങൾക്കായി വകുപ്പുകൾ സർക്കാരിനെ സമീപിച്ചുതുടങ്ങി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണെങ്കിലും ഖജനാവിലെ 'പണക്കിലുക്കം' അനുസരിച്ച് പുതിയ വാഹനങ്ങൾക്കും വാടക വാഹനങ്ങൾക്കും സർക്കാർ അനുമതി നൽകുന്നുണ്ട്.

ബൈക്ക്, ജീപ്പ്, കാർ എന്നിങ്ങനെ 916 വാഹനങ്ങളാണ് പൊലീസിൽനിന്ന് ലാസ്റ്റ് സല്യൂട്ട് വാങ്ങിയത്. തൊട്ടുപിന്നിൽ ആരോഗ്യവകുപ്പും (610), വനംവകുപ്പുമാണ് (146). 124 വകുപ്പുകളിൽ 15 വർഷ കാലാവധി പൂർത്തിയായ വാഹനങ്ങളുടെ ആർ.സികൾ നിയമാനുസൃതം റദ്ദാക്കി.

കേന്ദ്ര മോട്ടോർ വാഹനനിയമം 52 എ പ്രകാരം 15വർഷം പൂർത്തിയായാൽ ആർ.സി റദ്ദാക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കെല്ലാം ഇത് ബാധകം.


ഇളവു തേടി സംസ്ഥാനം


കാലപ്പഴക്കംചെന്ന വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യണമെന്ന ഉത്തരവിൽ കേന്ദ്രസർക്കാരിനോട് സംസ്ഥാനം ഇളവ് തേടിയിട്ടുണ്ടെന്നാണ് വിവരം. പല വാഹനങ്ങളും ഉപയോഗക്ഷമമാണെന്നും കൂട്ടത്തോടെ പിൻവലിക്കുന്നത് സർക്കാരിന് കനത്ത ബാദ്ധ്യത വരുത്തുമെന്നും ചൂണ്ടിക്കാട്ടിയാണിത്. 2021ൽ പുതിയ പൊളിക്കൽ നയം പ്രാബല്യത്തിൽ വന്നശേഷം ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചത്. നയത്തിൽ മാറ്റംവരുത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.

കാലാവധി പൂർത്തിയായ

സർക്കാർ വാഹനങ്ങൾ

(വകുപ്പ്, വാഹനം ക്രമത്തിൽ)

പൊലീസ്.................................916
ആരോഗ്യവകുപ്പ്....................610
വനംവകുപ്പ്............................146
കോർപ്പറേഷൻ......................145
എം.വി.ഡി...............................135
ഫയർഫോഴ്‌സ്......................115
റവന്യു................................... 100
ജയിൽ.................................... 97
ജി.എസ്.ടി.............................. 86
ഇറിഗേഷൻ.............................70
വനിതാ-ശിശുക്ഷേമം........... 69
ടൂറിസം....................................58
എക്‌സൈസ്..........................58
മൃഗസംരക്ഷണം....................57
സിവിൽ സ്‌പ്ലൈസ്...............56
വിജിലൻസ്............................48
അഗ്രി. യൂണിവേഴ്‌സിറ്റി......40

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA