
മധുര: പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം, രാഷ്‌ട്രീയ അവലോകന രേഖ, ഭേദഗതികൾ എന്നിവയിലുള്ള നിർണായക ചർച്ചകൾ നാളെ മുതൽ. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ച ഏപ്രിൽ അഞ്ചിനാണ്. ഇന്ന് രാവിലെ 8.30ന് മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. രാവിലെ 10.30ന് പിബി അംഗവും കോ -ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം നിർവഹിക്കും.
ഇന്ന് വൈകിട്ട് 4മണിക്ക് കരട് രാഷ്ട്രീയ പ്രമേയം, രാഷ്‌ട്രീയ അവലോകന റിപ്പോർട്ട്, ഭേദഗതി റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. നാളെ രാവിലെ 10മണി മുതൽ രാത്രി എട്ടു വരെയും ഏപ്രിൽ നാലിന് ഉച്ച വരെയും രേഖകളിൻമേൽ ചർച്ചകൾ നടക്കും. നാലിന് ഉച്ചയ്‌ക്ക് ശേഷം ചർച്ചകൾക്ക് മറുപടി. തുടർന്ന് രാഷ്‌ട്രീയ പ്രമേയം പാസാക്കും. വൈകിട്ട് ഏഴിന് കരട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഏപ്രിൽ അഞ്ചിന് രാവിലെ മുതൽ ചർച്ച. വൈകിട്ട് പാർട്ടി ഭരണഘടനാ ഭേദഗതി. ഏപ്രിൽ ആറിന് സംഘടനാ റിപ്പോർട്ട് പാസാക്കുന്നതിന്റെ തുടർച്ചയായി കേന്ദ്ര കമ്മിറ്റിയിലേക്കും സെൻട്രൽ കൺട്രോൾ കമ്മിഷനിലേക്കുമുള്ള തിരഞ്ഞെടുപ്പ്. ഉച്ചയ്‌ക്ക് ശേഷം റെഡ് ഫ്ളാഗ് മാർച്ച്, പൊതുയോഗം എന്നിവയോടെ പാർട്ടി കോൺഗ്രസ് പര്യവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |