SignIn
Kerala Kaumudi Online
Monday, 21 September 2026 4.03 PM IST

എം.ആർ. രാഘവ വാര്യർക്ക് കേരള ജ്യോതി പുരസ്‌കാരം

m

തിരുവനന്തപുരം: ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്‌കാരം ഡോ.എം.ആർ. രാഘവ വാര്യർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി. അനീഷിനും കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം.

ശശികുമാർ (മാദ്ധ്യമ പ്രവർത്തനം), ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), എം.കെ. വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്പ്), അഭിലാഷ് ടോമി (കായികം), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകളിലെ പ്രവർത്തനം) എന്നിവർക്ക് കേരള ശ്രീ പുരസ്‌കാരം.

വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പദ്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് കേരള പുരസ്കാരങ്ങൾ. കേരള ജ്യോതി പുരസ്‌കാരം ഒരാൾക്കും കേരള പ്രഭ രണ്ടു പേർക്കും കേരള ശ്രീ അഞ്ചു പേർക്കുമാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA