SignIn
Kerala Kaumudi Online
Thursday, 25 June 2026 7.22 PM IST

എബോള: കോംഗോയിൽ മരണം 80 ആയി

medical

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയുടെ കിഴക്കൻ ഇറ്റൂറി പ്രവിശ്യയിൽ എബോള പിടിപെട്ട് മരണപ്പെട്ടവരുടെ എണ്ണം 80 ആയി. അപൂർവ ഇനം വൈറസാണ് പടർന്നുപിടിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച പരിശോധിച്ച സാമ്പിളുകളിൽ ബുണ്ടിബുഗ്യോ ഇനത്തിൽപ്പെട്ട എട്ട് കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ 246 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഉഗാണ്ടയിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. പനി, രക്തസ്രാവം, ഛർദ്ദി, കടുത്ത ക്ഷീണം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ബുനിയയിലെ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിലെ ഒരു നഴ്‌സിനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയതായും അടിയന്തര രക്ഷാസേനയെ വിന്യസിക്കാൻ ഉത്തരവിട്ടതായും ഡി.ആർ.സി സർക്കാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA