SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

കേരളബാങ്കിന്റെ പേരിൽ ജോലി തട്ടിപ്പ്: മുന്നറിയിപ്പുമായി അധികൃതർ

kerala-bank

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലികൾ വാഗ്ദാനം ചെയ്‌ത് ചിലർ പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബാങ്കിന്റെ ലോഗോ ചേർത്തുള്ള വ്യാജ നിയമന ഉത്തരവുകൾ നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് പരാതി.

ഇതുസംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കേരള ബാങ്കിന്റെ നിയമനങ്ങളെല്ലാം കേരള പബ്ലിക് സർവീസ് കമ്മിഷൻ/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ മുഖാന്തിരമാണ് നടത്തുന്നത്. മറ്റു മാർഗങ്ങളിലൂടെയുള്ള ജോലി വാഗ്ദാനങ്ങളെല്ലാം തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങൾ മാത്രമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA