SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

ഡിവെെ.എസ്.പി ഓഫീസുകളിൽ 'സ്നേഹിത'യുടെ കരുതൽ

crime

കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും കരുതലും തണലുമേകുന്ന കുടുംബശ്രീ സ്‌നേഹിത ഹെൽപ്പ് ഡെസ്‌കിന്റെ സേവനം ഇനി പൊലീസ് സ്റ്റേഷനുകൾ വഴിയും. സംസ്ഥാനത്തെ 84 ഡിവെെ.എസ്.പി ഓഫീസുകളിൽ സ്നേഹിത എക്സ്റ്റെൻഷൻ സെന്ററുകൾ ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ മാനസിക പിന്തുണ ഉറപ്പാക്കും. മുഴുവൻ സമയവും ഒരു കൗൺസിലറുടെ സേവനമുണ്ടാകും. ഇതിനായി കുടുംബശ്രീ കമ്മ്യൂണിറ്രി കൗൺസിലർമാരിൽ നിന്ന് 84 പേരെ തിരഞ്ഞെടുത്തു. ഇവർക്കുള്ള പരിശീലനം ഈയാഴ്ച ആരംഭിക്കും.

പരാതി പറയാനായും വിവിധ കേസുകളിലകപ്പെട്ടും പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പ്രശ്നങ്ങൾ ഉൾക്കൊണ്ട് അവർക്ക് ആവശ്യമായ സഹായവും മാനസിക പിന്തുണയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിരവധി കേസുകളിൽ അകപ്പെടുന്ന പ്രതികളെ കൗൺസലിംഗിലൂടെ പിന്തിരിപ്പിക്കാനും സാധിക്കും. ഗൗരവതരമായ വിഷയങ്ങളിൽ തൊട്ടടുത്തുള്ള ഡിവെെ.എസ്.പി ഓഫീസുകളിലെ രണ്ടോ മൂന്നോ കൗൺസില‌മാർ ഗ്രൂപ്പായി കൗൺസലിംഗ് നൽകി പരിഹാരം കണ്ടെത്തും. സേവനം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്രേഷനുകളിലും സ്നേഹിത ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ സ്നേഹിതയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ബോധവത്കരണ ക്സാസുകളും നൽകിവരുന്നുണ്ട്.

അഭയം തേടുന്നവർ കൂടുന്നു

അക്രമത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താത്കാലിക അഭയം നൽകുന്ന 'സ്‌നേഹിത'യിൽ

കഴിഞ്ഞ നാലു വർഷത്തിനിടെ (2021 -2024) അഭയം തേടിയത് 4313 പേർ. കേസുകൾ കുറയുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ സ്നേഹിതയിൽ അഭയം തേടുന്നവർ ഓരോവർഷവും കൂടുന്നു. ഒപ്പം പോക്സോ കേസുകളും. 526 പോക്സോ കേസുകളാണ് രജിസ്റ്രർ ചെയ്തത്.

വർഷം......കേസ്...........അഭയം തേടിയത്..............പോക്സോ

2024............. 6664.........................1657............................... 225

2023.............. 7033.........................1369............................... 154

2022............. 7352........................ 1207............................... 79

2021................. 7169........................ 80.................................... 68

''സമൂഹത്തിൽ ഒറ്രപ്പെടുന്നവർക്കും പ്രശ്നം അനുഭവിക്കുന്നവർക്കും താങ്ങായി എന്നും സ്നേഹിതയുണ്ട്. സ്നേഹിതയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്""

ഡോ.ബി. ശ്രീജിത്ത്,സ്നേഹിത സ്റ്റേറ്റ് പോ‌ഗ്രാം ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA