
തിരുവനന്തപുരം: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള സഞ്ചരിച്ച കാർ തകരാറിലായി. സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകവേ കഴക്കൂട്ടം വെട്ടുറോഡിന് സമീപം വച്ചാണ് കേടായത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവർണർക്ക് കൃത്യമായ പരിശോധനകൾ നടത്താത്ത വാഹനം അനുവദിച്ചതാണ് പ്രശ്നമായത്. പിന്നാലെ എസ്‌കോർട്ടായി വന്ന മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് യാത്രാമദ്ധ്യേ ശാരീരികഅസ്വാസ്ഥ്യം ഉണ്ടായപ്പോൾ, ആംബുലൻസിൽ നിന്നുള്ള സഹായം തേടിയെങ്കിലും അതിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊരു ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടു സംഭവങ്ങളും സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. വകുപ്പുതല പരിശോധന തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |