
കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശത്തിൽ റിമാൻഡിലായ പി.സി.ജോർജ് ഈരാറ്റുപേട്ട മജിസ്ട്രേട്ട് കോടതിയിൽ ജാമ്യപേക്ഷ നൽകി. ഹർജി നാളെ പരിഗണിക്കും. പതിനാല് ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തെങ്കിലും ഇ.സി.ജി വ്യതിനായത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗം ഐ.സിയുവിൽ കഴിയുന്ന ജോർജിന്റെ നിലമെച്ചപ്പെട്ടു. ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഡോക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് അന്തിമതീരുമാനത്തിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |