SignIn
Kerala Kaumudi Online
Friday, 23 October 2026 11.47 AM IST

സപ്തതി നിറവിൽ ടി.പി ശാസ്തമംഗലം

tt

തിരുവനന്തപുരം: ചലച്ചിത്ര ഗാനത്തിൽ തോന്നുന്നതൊക്കെ തട്ടിക്കൂട്ടി എഴുതിവച്ചാൽ ചോദിക്കാൻ അന്നും ഇന്നും ഒരാളെയുള്ളൂ. ടി.പി ശാസ്തമംഗലം. പ്രശസ്ത സിനിമാഗാന നിരൂപകനായ ടി.പിയുടെ 70-ാം പിറന്നാളാണ് ഇന്ന്. പ്രത്യേകിച്ച് ആഘോഷമൊന്നുമില്ല. പതിവുപോലെ സപ്തതിദിനവും കടന്നു പോകുമെന്ന് അദ്ദേഹം പറയുന്നു.

കുറിക്കുകൊള്ളുന്നതാണ് ടി.പിയുടെ ഗാനവിമർശനങ്ങൾ. 1970കളുടെ ഒടുവിലാണ് ടി.പി ശാസ്തമംഗലം എന്ന സിനിമാഗാന നിരൂപകൻ വായനക്കാർക്കു മുമ്പിൽ എത്തുന്നത്. 'രാഷ്ട്രപ്രഭ' എന്ന ആനുകാലികത്തിലായിരുന്നു ആദ്യ ലേഖനം. മാദ്ധ്യമപ്രവർത്തകരായ എസ്.ജയചന്ദ്രൻ നായരുടെയും എൻ.ആർ.എസ്.ബാബുവിന്റെയും നിർദ്ദേശ പ്രകാരം ഫിലിം മാഗസിനുവേണ്ടി എഴുതി കൊണ്ടാണ് മുഖ്യധാരയിലേക്ക് എത്തുന്നത്.

ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, എസ്. രമേശൻ നായർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയടക്കം ചില രചനകളെ നിശിതമായി വിമർശിച്ചിട്ടുള്ള ടി.പി അവരുടെ നല്ല പാട്ടുകളുടെ ഗുണഗണങ്ങൾ എടുത്തുപറഞ്ഞ് ആസ്വാദന വിധേയമാക്കിയിട്ടുമുണ്ട്. തിരുവനന്തപുരം പള്ളിച്ചലിലാണ് ടി.പിയുടെ ജനനം. യഥാർത്ഥ പേര് ടി.പി.രാജു എന്നാണ്. പ്രശസ്ത സാഹിത്യ നിരൂപകൻ എം. കൃഷ്ണൻ നായരുടെ സഹോദരീ പുത്രനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA