SignIn
Kerala Kaumudi Online
Friday, 23 October 2026 11.15 AM IST

ലഹരി റെയ്ഡ്: ഹോസ്റ്റൽ മുറി തുറന്നപ്പോൾ ഞെട്ടി

crime

കൊച്ചി: ''ചെറിയ അളവിൽ കഞ്ചാവോ ലഹരിമരുന്നോ പ്രതീക്ഷിച്ചായിരുന്നു റെയ്ഡ് ആരംഭിച്ചത്. ആദ്യത്തെ രണ്ടു മുറിയിൽ കാഴ്ചപരിമിതരായ വിദ്യാർത്ഥികൾ. മൂന്നാമത്തെ മുറിതുറന്നതോടെ ഞെട്ടി. മേശപ്പുറത്ത് കഞ്ചാവ് ചെറിയ പൊതികളിലാക്കുന്ന വിദ്യാർത്ഥിയെയാണ് കണ്ടത്'' കളമശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലായ പെരിയാറിൽ ഏഴുമണിക്കൂർ നീണ്ട മിന്നൽ റെയ്ഡിന് നേതൃത്വം നൽകിയ സിറ്റി നർക്കോട്ടിക്‌സ് സെൽ അസി. കമ്മിഷണർ കെ.എ.അബ്ദുൾ സലാം പറഞ്ഞു.

കൊച്ചിയിൽ ലഹരിവേട്ട ശക്തമാക്കിയിരിക്കെയാണ് ഇവിടെ ഹോളി ആഘോഷത്തിന് ലഹരി എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. എല്ലാ അനുമതികളും വാങ്ങി രാത്രി ഒമ്പതിന് 50 പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഹോസ്റ്റൽ മുറികളിലേക്ക് കയറി. ആകാശിന്റെ മുറിയിൽനിന്നാണ് ആദ്യം കഞ്ചാവ് കണ്ടെടുക്കുന്നത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞെന്ന് എ.സി.പി പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്നില്ലെന്ന അറസ്റ്റിലായ അഭിരാജിന്റെ വാദം തെറ്റാണ്. കൃത്യമായ തെളിവുകൾ കൈവശമുണ്ട്. പുലർച്ചെ നാലുവരെ നീണ്ട റെയ്ഡിനിടെ പലരും ഓടിരക്ഷപ്പെട്ടു. കഞ്ചാവ് ഉപയോഗവും വിപണനവുമാണ് വിദ്യാർത്ഥികൾ ലക്ഷ്യമിട്ടിരുന്നത്. ആവശ്യക്കാരിൽ നിന്ന് പണപ്പിരിവ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് എത്തിച്ചത് ആരെന്നും പിന്നിൽ ആരൊക്കെയെന്നും വ്യക്തമായി അറിയാം. ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും എ.സി.പി പറഞ്ഞു.

സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ അശ്വതി ജിജിയുടെയും ജുവനപ്പുടി മഹേഷിന്റെയും മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി.ബേബി, കളമശേരി എസ്.എച്ച്.ഒ എം.ബി.ലത്തീഫ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.

ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി: എ​സ്.​എ​ഫ്.ഐ

തൃ​ശൂ​ർ​:​ ​ക​ള​മ​ശ്ശേ​രി​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജ് ​ഹോ​സ്റ്റ​ലി​ൽ​ ​ക​ഞ്ചാ​വ് ​പി​ടി​ച്ചെ​ടു​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ന് ​ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​സ​ഞ്ജീ​വ്.​ ​വി​ദ്യാ​ർ​ത്ഥി​ ​ക​ഞ്ചാ​വ് ​ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്ന് ​അ​ദ്ധ്യാ​പ​ക​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​സം​ഭ​വം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​കെ.​എ​സ്.​യു​ ​നേ​താ​ക്ക​ളു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന് ​ര​ണ്ട് ​കി​ലോ​യും​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​മു​റി​യി​ൽ​ ​നി​ന്ന് 90​ ​ഗ്രാ​മു​മാ​ണ് ​പി​ടി​ച്ച​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കെ.​എ​സ്.​യു​ ​മ​റു​പ​ടി​ ​പ​റ​യ​ണം.

ക​ള​മ​ശേ​രി​ ​പോ​ളി​ ​ല​ഹ​രി​ക്കേ​സ്:
കു​ടു​ക്കി​യ​തെ​ന്ന് ​എ​സ്.​എ​ഫ്.ഐ

കൊ​ച്ചി​:​ ​കെ.​എ​സ്.​യു​ ​പാ​ന​ലി​ൽ​ ​ആ​ർ​ട്സ് ​ക്ല​ബ് ​സെ​ക്ര​ട്ട​റി​യാ​യി​ ​മ​ത്സ​രി​ച്ച​ ​ആ​ദി​ലി​ന്റെ​യും​ ​ആ​കാ​ശി​ന്റെ​യും​ ​മു​റി​യി​ൽ​നി​ന്നാ​ണ് 1.90​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വ് ​ല​ഭി​ച്ച​തെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​പ​റ​യു​ന്നു.​ ​ആ​ദി​ൽ​ ​രാ​ത്രി​ ​ഹോ​സ്റ്റ​ലി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​റെ​യ്ഡ് ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ആ​ദി​ലും​ ​മ​റ്റൊ​രു​ ​വി​ദ്യാ​ർ​ത്ഥി​യു​മാ​ണ് ​ക​ഞ്ചാ​വ് ​എ​ത്തി​ച്ച​തെ​ന്ന് ​ആ​കാ​ശ് ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ആ​ദി​ൽ​ ​കെ.​എ​സ്.​യു​വി​ന്റെ​ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​നാ​ണ്.​ ​അ​റ​സ്റ്റി​ലാ​യ​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യോ​ ​ഹോ​സ്റ്റ​ലി​ലു​ള്ള​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ഏ​ഴ് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളോ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.​ ​അ​ഭി​രാ​ജി​ന്റെ​ ​കൈ​യി​ൽ​നി​ന്നോ​ ​വ​സ്ത്ര​ത്തി​ൽ​നി​ന്നോ​ ​ക​ഞ്ചാ​വ് ​പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ല.​ ​റെ​യ്ഡ് ​ന​ട​ക്കു​ന്നു​ ​എ​ന്ന​റി​ഞ്ഞ് ​വ​ന്ന​താ​ണ് ​അ​ഭി​രാ​ജ്.​ ​എ​ന്നാ​ൽ​ ​പൊ​ലീ​സ് ​അ​ഭി​രാ​ജി​നെ​ ​പ്ര​തി​ചേ​ർ​ത്ത് ​കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കെ.​എ​സ്.​യു​ക്കാ​രി​ല്ലെ​ന്ന്


അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ണ്ടെ​ന്ന​ത് ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണ​മാ​ണെ​ന്ന് ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സി​ന്റെ​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​രു​മി​ല്ല.​ ​എ​സ്.​എ​ഫ്.​ഐ​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​യെ​ ​പി​ടി​കൂ​ടി​യ​ ​ഉ​ട​ൻ​ ​ഈ​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​കേ​സു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​എ​സ്.​എ​ഫ്.​ഐ​ ​വ​രി​ക​യാ​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​ക്ലീ​ൻ​ചി​റ്റ് ​ന​ൽ​കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ആ​രാ​ണ് ​എ​സ്.​എ​ഫ്.​ഐ​ ​നേ​തൃ​ത്വ​ത്തി​ന് ​ന​ൽ​കി​യ​ത്.


സം​ഘ​ട​ന​ക​ൾ​ക്ക് ​പ​ങ്കി​ല്ലെ​ന്ന്
പ്രി​ൻ​സി​പ്പ​ൽ​ ​ഐ​ജു​ ​തോ​മ​സ്


വ്യ​ക്ത​മാ​യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഹോ​സ്റ്റ​ലി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​പി​ടി​ച്ചെ​ന്നു​ക​രു​തി​ ​അ​തി​ൽ​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​യൂ​ണി​യ​നു​മൊ​ന്നും​ ​ബ​ന്ധ​മി​ല്ല.​ ​ഏ​തെ​ങ്കി​ലും​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല.​ ​കൊ​ച്ചി​യു​ടെ​ ​എ​ല്ലാ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഈ​ ​കാ​മ്പ​സി​നും​ ​ഉ​ണ്ടാ​കും.​ ​ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​ ​ല​ഭ്യ​ത​യെ​ക്കു​റി​ച്ച് ​അ​റി​യി​ല്ല.​ ​പൊ​ലീ​സും​ ​എ​ക്‌​സൈ​സും​ ​നി​ര​ന്ത​ര​മാ​യി​ ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.​ ​പു​റ​മെ​നി​ന്ന് ​ആ​ളു​ക​ൾ​ ​വ​രാ​റു​ണ്ടോ​യെ​ന്ന് ​വ്യ​ക്ത​മ​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA