
ശബരിമല: സന്നിധാനത്ത് ദേവസ്വം ബോർഡ് പുതിയ ദർശന സംവിധാനം നടപ്പാക്കിയെങ്കിലും തിരക്കുമൂലം ഇന്നലെ ഫ്ളൈ ഓവറിലൂടെയും തീർത്ഥാടകരെ കടത്തിവിട്ടു. പതിനെട്ടാം പടി കയറിയെത്തുന്നവരെ ഫ്ലൈ ഓവറിലേക്ക് വിടാതെ കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി തിരുമുന്നിലെത്തിച്ച് ദർശനം നൽകാനായിരുന്നു പുതിയ സംവിധാനം ആവിഷ്കരിച്ചത്.
ഇതുമൂലം കുറഞ്ഞത് 20 മുതൽ 30 സെക്കന്റ് ഓരോ തീർത്ഥാടകനും ദർശനം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. നട തുറന്ന 14ന് ഈ രീതി വിജയകരമായി നടപ്പാക്കി. എന്നാൽ ഇന്നലെ നടതുറന്ന ശേഷം ഭക്തരെ നേരിട്ട് തിരുമുന്നിലേക്ക് കടത്തിവിടാൻ ആരംഭിച്ചെങ്കിലും ബലിക്കൽപ്പുരവഴിയുള്ള ദർശനത്തിന് വലിയ തിരക്കുണ്ടായി. ഇതോടെ തീർത്ഥാടകരെ വീണ്ടും ഫ്ലൈ ഓവറിലേക്ക് കടത്തിവിട്ട് തിരക്ക് ഒഴിവാക്കി. മീന മാസപൂജ നടക്കുന്ന സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിന് വേണ്ടത്ര പൊലീസ് ഇല്ലാത്തതും പുതിയ സംവിധാനത്തിന് തടസമായി. ഫ്ലൈ ഓവറിലൂടെയുള്ള ദർശനം പൂർണമായി ഒഴിവാക്കിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |