SignIn
Kerala Kaumudi Online
Friday, 23 October 2026 7.34 AM IST

പേരിലൊതുങ്ങി കാസർകോട് ഗവ. മെഡിക്കൽ കോളേജ് 

1

കാസർകോട്: കെട്ടിട സമുച്ചയമുണ്ട്. മെഡിക്കൽ കോളേജ് എന്ന ബോ‌ർഡും. ഒ.പി ചികിത്സ മാത്രം. പ്രഖ്യാപനം നടത്തി പതിമൂന്ന് വർഷമായിട്ടും കിടത്തി ചികിത്സപോലും തുടങ്ങാനാകാതെ പേരിലൊതുങ്ങി കാസർകോട് മെഡിക്കൽ കോളേജ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ എം.ബി.ബി.എസ് പ്രവേശനം ഇതുവരെ സാദ്ധ്യമായില്ല. ഇതിനൊപ്പം 2012ൽ പ്രഖ്യാപിച്ച പത്തനംതിട്ട കോന്നി, മലപ്പുറം, മഞ്ചേരി, പാലക്കാട് മെ‌ഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങി. മെഡിക്കൽ പഠനവും. എന്നാൽ, കാസർകോട്ട് തുടങ്ങിയ ഇടത്തുതന്നെ.

കഴിഞ്ഞവർഷം എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകിയെങ്കിലും ചില പോരായ്മകൾ പരിഹരിക്കാത്തതിനാൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതുകാരണം നഷ്ടമാകുന്നത് പ്രതിവർഷം 100 വിദ്യാർത്ഥികൾക്കുള്ള എം.ബി.ബി.എസ് പഠനാവസരമാണ്.കാസർകോട് ജനറൽ ആശുപത്രിയിൽ പഠന സൗകര്യം ഒരുക്കുമെന്ന് പറഞ്ഞെങ്കിലും നടന്നിട്ടില്ല. മഞ്ചേരിയിൽ 2013ൽ 110 എം.ബി.ബി.എസ് സീറ്റുകളിലും പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ 2014ൽ 100 സീറ്റുകളിലും കോന്നിയിൽ 2022ൽ 100 സീറ്റുകളിലും പ്രവേശനം നൽകി.

രോഗികൾക്ക് ഇപ്പോഴും

ആശ്രയം കർണാടകം

കാസർകോട് മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനം തുടങ്ങാത്തതിനാൽ ഇപ്പോഴും രോഗികൾ കർണാടകത്തിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എൻഡോസൾഫാൻ ദുരന്ത ഭൂമിയായ ഉക്കിനടുക്കയിലാണ് മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. കിടത്തി ചികിത്സയടക്കം തുടങ്ങാത്തതിനാൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാസർകോട് ടൗണിൽ നിന്ന് 30 കി.മീറ്രർ അകലെയാണ് ഉക്കിനടുക്ക.

വാക്കിലൊതുങ്ങി

പ്രഖ്യാപനങ്ങൾ

2012ൽ പ്രഖ്യാപനം നടത്തി 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി മെ‌ഡിക്കൽ കോളേജിന് തറക്കല്ലിട്ടു. 2015ൽ

ആദ്യഘട്ടം പ്രവർത്തനം തുടങ്ങും എന്നായിരുന്നു പ്രഖ്യാപനം

2018ൽ രണ്ടാമതും തറക്കല്ലിട്ടു. 2020ൽ ആദ്യഘട്ടം തുടങ്ങുമെന്ന് വീണ്ടും പ്രഖ്യാപനം

2024 ഫെബ്രുവരി ഒന്നിന് മന്ത്രി വീണാജോർജ് രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA