SignIn
Kerala Kaumudi Online
Monday, 21 September 2026 9.01 PM IST

ടൂറിസം മേഖലയിൽ കേരളത്തിന്റെ വളർച്ച ലോക ശരാശരിക്കു മുകളിൽ: മന്ത്രി മുഹമ്മദ് റിയാസ്

digital-events-calender

തിരുവനന്തപുരം: ടൂറിസം മേഖലയിൽ കേരളത്തിന്റെ വളർച്ച ലോക ശരാശരിക്കും മുകളിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല,​ ലോക രാജ്യങ്ങളോടാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ വിവിധ ആഘോഷങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിനോദസഞ്ചാരികൾക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ ഇവന്റ് കലണ്ടർ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ നടക്കുന്ന 101 ആഘോഷ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാനും ടൂറിസം കേന്ദ്രങ്ങളെ നന്നായി പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനുശേഷം ലോകത്തെ പല പ്രധാന ടൂറിസം വിപണികൾക്കും മികവ് പ്രകടിപ്പിക്കാൻ കഴിയാതിരുന്നിട്ടും കേരള ടൂറിസം ക്രമാനുഗതമായ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ,ടൂറിസം സെക്രട്ടറി കെ.ബിജു,ടൂറിസം അഡിഷണൽ ഡയറക്ടർ ജനറൽ പി.വിഷ്ണുരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: വിനോദസഞ്ചാരികൾക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ ഇവന്റ് കലണ്ടർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കുന്നു. ടൂറിസം സെക്രട്ടറി ബിജു കെ.,ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ,ടൂറിസം അഡിഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ്.പി എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO ATTACHED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA