SignIn
Kerala Kaumudi Online
Friday, 23 October 2026 6.14 AM IST

സപ്ലൈകോയിൽ 5 ഇനങ്ങൾക്ക് ഇന്നു മുതൽ വിലയിളവ്

suplyco

കൊച്ചി: വിഷുവും ഈസ്റ്ററും പ്രമാണിച്ച് അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ.തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയുടെ വില ഇന്നു മുതൽ കിലോഗ്രാമിന് നാലു മുതൽ 10 രൂപ വരെ സപ്ലൈകോ വില്പനശാലകളിൽ കുറയും.

വൻകടല കിലോ 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ എന്നിങ്ങനെയാണ് ജി.എസ്.ടി അടക്കമുള്ള വില. മുളക് 500 ഗ്രാമിന് 57.75 രൂപയായിരിക്കും. നേരത്തേ യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്സിഡി സാധനങ്ങളുടെ

വിലയും വിപണി വിലയും

(ഒരു കിലോ)

വൻകടല -- 65-- 110.29
ചെറുപയർ --90 -- 126.50
ഉഴുന്ന് --90 -- 132.14
വൻപയർ -- 75 -- 109.64
തുവരപ്പരിപ്പ് -- 105-- 139.5

പഞ്ചസാര --34.65 -- 45.64

ജയ അരി --33 --- 47.42
കുറുവ അരി-- 33 --- 46.33
മട്ട അരി --33--- 51.57
പച്ചരി --29--- 42.21

മുളക്( 500ഗ്രാം) -- 57.75 -- 92.86
മല്ലി ( 500ഗ്രാം)-- 40.95 --- 59.54
വെളിച്ചെണ്ണ -ഒരു ലിറ്റർ ( സബ്സിഡി 500 എം. എൽ+ നോൺ സബ്സിഡി 500 ml) -- 240.45. __ 289.77

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA